മലകളും തോടുകളും വയലേലകളും കൊണ്ട് പ്രകൃതിഭംഗി നിറഞ്ഞ ഒരു കൊച്ചു ഗ്രാമമാണ് കറുകച്ചാലിനു സമീപമുള്ള നെത്തല്ലൂർ. സംസ്ഥാനപാതയായ കോട്ടയം-കോഴഞ്ചേരി റോഡും ദേശീയ പാതയായ കൊല്ലം-തേനി റോഡും സംഗമിക്കുന്ന പുണ്യ സ്ഥലമാണ് നെത്തല്ലൂർ. ഇവിടെയാണ് അഭയവരദയും ലോകരക്ഷകിയുമായ നെത്തല്ലൂരമ്മ മഹിഷാസുര മർദ്ദിനീ ഭാവത്തിൽ ഭക്തലക്ഷങ്ങൾക്ക് അനുഗ്രഹമേകി നിലകൊള്ളുന്നത്. പാമരനെപ്പോലും പണ്ഡിതനാക്കി സർവ വിജ്ഞാനവും അഷ്ടൈശ്വര്യങ്ങളും പ്രദാനം ചെയ്യുന്ന കരുണാമയിയാണ് നെത്തല്ലൂരമ്മ. ദ്വാപരയുഗത്തിൽ പാണ്ഡവരുടെ വനവാസക്കാലത്ത് യോഗീശ്വരനായ അർജ്ജുനന്റെ തപശക്തിയിൽ നിന്നും പൂജാവിദാനങ്ങളിൽ നിന്നും ഉദയം ചെയ്ത ദേവി ചൈതന്യമാണ്….
