തൃക്കാർത്തിക മഹോത്സവം 

വൃശ്ചികത്തിലെ കാർത്തിക ആറാട്ടായി 10 ദിവസത്തെ തിരുവുത്സവം.നവരാത്രി 9 ദിവസം വിപുലമായി ആഘോഷിക്കുന്നു. 2004 ലെയും 2014 ലെയും ദേവപ്രശ്നത്തിൽ കലാരംഗത്ത് പ്രവർത്തിക്കുന്നവർക്ക് തങ്ങളുടെ കലാപ്രകടനം ആരംഭിക്കാനും അവതരിപ്പിക്കാനും പറ്റിയ വേദിയാണ് നെത്തല്ലൂർ നവരാത്രി മണ്ഡപം. ഇവിടെ കലാപരിപാടി അവതരിപ്പിക്കുന്നവർക്ക് കലാപരമായ എല്ലാ കീർത്തിയും ലഭിക്കുമെന്ന് ഉറപ്പാണ്. അത്തരം നിരവധി അനുഭവങ്ങൾ ഇതിന് സാക്ഷ്യമായിട്ടുണ്ട്. അതുകൊണ്ട് തന്നെ നവരാത്രി മഹോത്സവം കേരളത്തിനകത്തും പുറത്തും പ്രസിദ്ധമാണ്. 

വിശേഷാൽ പൂജകൾ

നാരങ്ങാവിളക്ക്‌

വെള്ളിയാഴ്ച തോറും രാഹുർ ദോഷം മാറാനും മംഗല്യം നടക്കാനും വനിതകൾ നടത്തുന്ന സുപ്രധാന വഴിപാട്.

ആറുനാഴി പായസം

ദേവിയുടെ ഇഷ്ട വഴിപാട്, കാര്യസാധ്യത്തിനും ഭാഗ്യസിദ്ധിക്കും.

കാര്യ സിദ്ധിപൂ

കാര്യ സാധ്യത്തിന്.

അൻപൊലി

മുളവരുന്ന അഞ്ചു ധാന്യങ്ങൾ അഞ്ചു പറകളിലായി നിറച്ച് ദേവിയ്ക്ക് സമർപ്പിക്കുന്നു. ഉത്സവ കാലത്തെ വിശേഷാൽ വഴിപാട്. പണ്ടു കാലത്ത് ചുറ്റുപാടുമുള്ള കർഷകർ സമർപ്പിച്ചിരുന്ന വഴിപാടാണ്.